ജനീവ:
ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസമായി. ഇതിനോടകം ലോകമാകമാനം ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട് ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. ആഗോളതലത്തിൽ ഒരു കോടി 81 ലക്ഷത്തി അമ്പത്തി അയ്യായിരത്തി ഒരുന്നൂറ്റി പത്തൊൻപത് ആളുകളെയാണ് കൊവിഡ് ബാധിച്ചത്.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ ദിവസവും അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയില്‍ 48ലക്ഷത്തിലധികം ആളുകളെയാണ് കൊവിഡ് ഇതുവരെ ബാധിച്ചത്. വിവിധ രാജ്യങ്ങൾ വാക്സിൻ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. റഷ്യയിൽ മനുഷ്യരിലെ പരീക്ഷണം അവസാനിച്ച് വാക്സിൻ വിപണിയിലെത്തിത്തുടങ്ങി.