Fri. Jan 31st, 2025

എറണാകുളം:

പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം കഴിഞ്ഞ ദിവസം നടന്ന  ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. മരിച്ച ലോറി ഡ്രൈവർക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പോലീസുകാർ ക്വാറന്റീനിലാണ്.

അതേസമയം, ലക്ഷദീപിലെ പവൻ ഹാൻസ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  രാവിലെ ലക്ഷദ്വീപിലേക്ക് പോകാനെത്തിയപ്പോൾ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് വ്യക്തമായത്. ഇതേ തുടർന്ന്,  യാത്രാനുമതി നിഷേധിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കി.

By Binsha Das

Digital Journalist at Woke Malayalam