Mon. Sep 22nd, 2025

കൊച്ചി:

കേരളത്തിനും യുഎഇയ്ക്കുമിടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി.  കസ്റ്റംസ് ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ. ഇതോടെ സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കിടയിൽ നടന്ന കരാറുകളിലേക്കും കസ്റ്റംസ് ശ്രദ്ധ തിരിച്ചു.  ജനക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റും എത്തിയ സഹായനിധിയിൽനിന്നു പോലും ഒരു വിഹിതം അവരിലേക്ക് എത്തിയിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്.

By Arya MR