Mon. Dec 23rd, 2024

തിരുവനന്തപുരം:

തലസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം. നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. മൃതദേഹം  തൈക്കാട് കവാടത്തില്‍ സംസ്കരിച്ചു.

പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.  ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി. അതേസമയം, ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ  സുരേഷ് ഉൾപ്പെടെ 8 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസിൽ ഒരു പോലീസുകാരനും ജീവക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. 

തിരുവനന്തപുരം ബണ്ട് കോളനിയിൽ കൊവിഡ് വ്യാപനം രോക്ഷമാകുന്നു. ഇന്ന് മാത്രം കോളനിയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

By Arya MR