ഇറാഖ്:
കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങി കിടക്കുന്നത് മലയാളികളുൾപ്പെടെ പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ. ഇറാഖിലെ കർബാല റിഫൈനറി പദ്ധതിയിൽ ജോലിചെയ്യുന്നവരാണ് നാട്ടിലേക്കെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടി രംഗത്തെത്തിയിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാൻ വേണ്ട ഇടപെടൽ കമ്പനി അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. നിലവിൽ ഇവർ കഴിയുന്ന ക്യാമ്പിൽ ഇതിനോടകം 256 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തു.