Wed. Jan 22nd, 2025

കാസർഗോഡ്:

സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി എന്നിവർ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചു.

കണ്ണൂരില്‍  കൊവിഡ്  ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന  ചക്കരയ്ക്കല്‍ സ്വദേശി സജിത് മരിച്ചു. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. എറണാകുളത്ത് ആലുവ കീഴ്മാട് സ്വദേശി സികെ ഗോപി കൊവിഡ് ബാധിച്ച് മരിച്ചു.

മലപ്പുറത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിലും പനി ബാധിച്ച് ചികിത്സയിലിരുന്ന തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസിക്ക്  മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു.  കോഴിക്കോട് ജില്ലയിലും പനി ബാധിച്ച് മരിച്ച  ചോമ്പാല സ്വദേശി പുരുഷോത്തമനും കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇന്ന് പ്രസിദ്ധീകരിച്ച സർക്കാർ പട്ടികയിൽ ഈ മരണങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. 

By Arya MR