Mon. Dec 23rd, 2024

മുംബെെ:

ഓണ്‍ലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നടി തമന്നയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകനാണ് കോടതിയിൽ ഹർജി നൽകിയത്. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാൻ ഓണ്‍ലൈൻ ചൂതാട്ട കമ്പനികള്‍ കോഹ്ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. ഓൺലൈൻ ചൂത് കളിക്കാനുള്ള ആപ്പുകള്‍ നിരോധിക്കാൻ കോടതി നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam