തിരുവനന്തപുരം:
പൊലീസുകാര്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. അതേസമയം,സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു.
ഇതിനിടെ പൊലീസുകാരില്‍ കൊവിഡ് രോഗികള്‍ കൂടിയതോടെ ഡിജിപി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശം കര്‍ശനമാക്കി. 50 വയസ്സിന് മുകളിലുള്ളവരെ കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കരുതെന്ന് ഡിജിപി നിര്‍ദേശിച്ചു. മറ്റ് രോഗമുള്ള 50 വയസ്സ് തികയാത്തവര്‍ക്കും പുറം ഡ്യൂട്ടി നല്‍കരുത്.