Mon. Dec 23rd, 2024

മുംബെെ:

നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, 15 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മറ്റിയതിന് തെളിവില്ലെന്നു മുംബൈ പൊലീസ്. അക്കൗണ്ടിലേക്ക് തുക  മാറ്റിയെന്നാണു സുശാന്തിന്റെ കുടുംബം ബിഹാര്‍ പൊലീസില്‍ പരാതി നൽകിയത്.  സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങള്‍ നടന്നതായി തെളിവില്ല. ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ആത്‌മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഹാർ പൊലീസ് മുംബൈയിലെത്തിയെങ്കിലും റിയ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഇതിനിടെ ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നുമുള്ള വീഡിയോ സന്ദേശവുമായി റിയയും രംഗത്തെത്തി.

 

 

By Binsha Das

Digital Journalist at Woke Malayalam