Mon. Dec 23rd, 2024

തൃശൂര്‍:

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 373 പേരെ പരിശോധിച്ചതിലാണ് നാല് പേര്‍ക്ക് രോഗം കണ്ടെത്തിയത്. പ്രതിദിനം രണ്ടായിരത്തിലേറെ പേര്‍ വന്ന് പോകുന്ന മാര്‍ക്കറ്റാണിത്. ശക്തന്‍ മാര്‍ക്കറ്റില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. മാര്‍ക്കറ്റ് ഒരു ക്ലസ്റ്ററായി രൂപപ്പെടുത്താനുള്ള ഒരു സാധ്യതയാണ് ജില്ലാ ഭരണ കൂടം ആലോചിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില കൂടാനുള്ള സാധ്യതയും ജില്ലയില്‍ കാണുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിന് സമാന്തരമായി ഒരു മാര്‍ക്കറ്റ് തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ ജില്ലയുടെ മറ്റ് ഭാഗങ്ങലിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമവും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. 

 

By Binsha Das

Digital Journalist at Woke Malayalam