Thu. Dec 26th, 2024

പത്തനംതിട്ട:

പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയെന്നാണ് മഹസര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, മത്തായി ആത്മഹത്യ ചെയ്തതാണെന്ന നംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം.  നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. കാട്ടിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മത്തായിയുടെ സഹോദരന്‍ ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam