Mon. Dec 23rd, 2024
കൊച്ചി:

എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം രൂക്ഷം.കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 863 രോഗികളാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്