Sun. Feb 23rd, 2025
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ അകെ രോഗബാധിതരുടെ എണ്ണം പതിനാറ് ലക്ഷം കടന്നു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 779 മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ പതിനോരായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 35,749 ആളുകൾ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. മൂന്നാം ഘട്ടത്തിൽ  രാത്രി കർഫ്യൂ പിൻവലിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam