Wed. Jan 22nd, 2025
തിരുവനന്തപുരം:

ഇന്ത്യയില്‍ തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്‍റെ കൊവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമാണ് സംസ്ഥാനത്ത് നടന്നത്. മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണെങ്കിലും കൊവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ പറഞ്ഞു. പ്രതിദിന കേസുകള്‍ 2,000 കടന്നാല്‍ അപകടമാണെന്നും, അത് നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവി‍ഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. നിയന്ത്രണം ലംഘിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നും കെ കെ ശെെലജ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam