Fri. Nov 22nd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളാണ് ഇതിന് പിന്നില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ രണ്ട് ഗർഭിണികൾക്കും മെഡിസിൻ വാർഡിലെ ഒരു രോഗിക്കുമാണ് കൊവിഡ്.

അതേസമയം പട്ടാമ്പി മത്സ്യമാർക്കറ്റിലെ രണ്ടാം ഘട്ട ആന്റിജൻ പരിശോധനയിൽ 20 പേരുടെ കൊവിഡ് ഫലം പോസിറ്റീവായി. നേരത്തെ നെഗറ്റീവായ പലരുടെയും പരിശോധനാഫലം പോസിറ്റീവായതായാണ് റിപ്പോർട്ട്. പത്തനംതിട്ട ജില്ലയിൽ വഴിയോര കച്ചവടം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

By Athira Sreekumar

Digital Journalist at Woke Malayalam