Mon. Dec 23rd, 2024

തിരുവനന്തപുരം:

എന്‍ഐഎ ആവശ്യപ്പെട്ട പ്രകാരം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ശിവശങ്കറിന്‍റെ ഓഫീസിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്. ദൃശ്യങ്ങള്‍ ഇന്നു തന്നെ കെെമാറിയേക്കുമെന്നും സൂചനയുണ്ട്.

സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്യാമറകള്‍ പൊതുഭരണ വകുപ്പിനു കീഴിലാണ്. കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്‍റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍ഐഎ യ്ക്ക് കിട്ടിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എൻഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. 

 

 

 

By Binsha Das

Digital Journalist at Woke Malayalam