Fri. Mar 29th, 2024

പുതുച്ചേരി:

കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കുടുംബത്തിന് പുതുച്ചേരി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി വി നാരായണസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുകയാണ് നഷ്ടപരിഹാരത്തിനായി നല്‍കുക. 2421 പേര്‍ക്കാണ് പുതുച്ചേരിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 987 പേരാണ് വിവിധ ആശുപത്രിയിലായി ചികില്‍സയില്‍ കഴിയുന്നു. 1,400 പേര്‍ രോഗമുക്തരായി. 34 പേര്‍ മരണപ്പെടുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam