Mon. Dec 23rd, 2024
ഡൽഹി:

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 45,720 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് വർധനയാണിത്. ഇന്നലെ മാത്രം 1,129 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഇതാദ്യമായാണ് കൊവിഡിനെ തുടർന്ന് ഇത്രയധികം ആളുകൾ മരിക്കുന്നത്. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam