Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി സ്വീകരിച്ച ശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഇവിടെ കൊവിഡ് നിരീക്ഷണത്തിലുള്ളവരും കടലാക്രമണ ഭീഷണി നേരിടുകയാണ്. ഇവർ ക്യാമ്പുകളിൽ താമസിക്കുന്നതിനാൽ രോഗ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതി പ്രദേശവാസികൾക്കുണ്ടെന്ന് പരാതിയിൽ പറയുന്നു. കടൽഭിത്തി ഇല്ലാത്തതാണ് പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാൻ കാരണം.

By Athira Sreekumar

Digital Journalist at Woke Malayalam