Sat. Apr 20th, 2024

ലഡാക്ക്:

അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ- ചെെന സെെനികതല ചര്‍ച്ചകള്‍ നാളെ നടക്കും. പ്രതിരോധ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 

ധാരണാ ചർച്ചകൾക്ക് ശേഷവും ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടരുന്ന പശ്ചാത്തലത്തില്‍  കൂടിയാണ് ചര്‍ച്ച നടത്തുന്നത്. നാല്‍പതിനായിരത്തോളം സൈനികര്‍ കിഴക്കന്‍ മേഖലയില്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

By Binsha Das

Digital Journalist at Woke Malayalam