Sun. Dec 22nd, 2024
വാഷിംഗ്‌ടൺ:

തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പിനികളുടെ വിവരങ്ങളും വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവർ ചോണ്ടിക്കാട്ടി. ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ അമേരിക്ക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam