Mon. Jun 30th, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 587 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ അകെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി അൻപത്തി അയ്യായിരം കടന്നു. മഹാരാഷ്ട്രയിൽ മാത്രം എണ്ണായിരത്തി ഇരുന്നൂറിലേറെ  കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതുവരെ ഏഴ് ലക്ഷത്തി ഇരുപത്തി നാലായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴ് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam