Mon. Dec 23rd, 2024

കൊല്ലം:

കൊല്ലത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഒൻപത് പഞ്ചായത്തുകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ഇളമാട് , പോരുവഴി, ശാസ്താംകോട്ട , വെളിയം, അഞ്ചൽ, അലയമൺ, ഏരൂർ, വെട്ടിക്കവല, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകളാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. 32 കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് ജില്ലയിലുള്ളത്. ചവറ, പന്മന പഞ്ചായത്തുകള്‍ പൂർണമായും തീവ്ര നിയന്ത്രണ പ്രദേശങ്ങളാക്കി.

 

By Binsha Das

Digital Journalist at Woke Malayalam