Thu. Mar 28th, 2024

ജയ്പൂര്‍:

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി.  രാജസ്ഥാന്‍ പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന മനേസറിലുള്ള റിസോര്‍ട്ടില്‍ എത്തുമ്പേഴേക്കും ഇവരെ മാറ്റിയിരുന്നു.
ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കളുമായി ഗൂഢാലോചന നടത്തിയ സംഭവത്തില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എയായ ഭന്‍വര്‍ ലാല്‍ ശര്‍മയെ ചോദ്യം ചെയ്യാനായിരുന്നു പൊലീസ് റിസോര്‍ട്ടിലെത്തിയത്.

By Binsha Das

Digital Journalist at Woke Malayalam