Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് യുഎന്നിന്‍റെ ഉത്തേജനത്തിനും പരിഷ്കരണത്തിനും അവസരമൊരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  െഎക്യരാഷ്ട്ര സഭയുടെ സാമൂഹിക സാമ്പത്തിക സമിതിയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകേന്ദ്രീകൃതമായ ആഗോളവൽക്കരണത്തിന് അടിത്തറയുണ്ടാക്കാൻ സാധിക്കുംവിധം ഐക്യരാഷ്ട്ര സംഘടനയുടെ പരിഷ്കരണം ആവശ്യമാണെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, മറ്റു വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയങ്ങളില്‍നിന്ന് പഠിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam