Sun. Nov 17th, 2024

തിരുവനന്തപുരം :

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ  ഒന്നാം പ്രതി സരിത്തിനെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.  നിലവിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികൾ എൻഐഎ കസ്റ്റഡിയിലുണ്ട്. സരിത്തിന്റെ സുഹൃത്ത് അഖിലിൽ നിന്നും നിർണ്ണായക തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇയാളെയും  അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

അതേസമയം കേസിലെ മൂന്നാം പ്രതിയായ  ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ താക്കോൽ ഉണ്ടെന്ന് മനസിലാക്കിയതോടെ വീട് തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam