Thu. Apr 25th, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ  ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കറെന്ന്  സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്പേസ് പാർക്കിന്റെ ഓപ്പറേഷൻസ് മാനേജറായി ശുപാർശ ചെയ്തത് ശിവശങ്കറാണെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  സ്വപ്നയുടെ നിയമനം പിഡബ്ല്യുസി വഴിയാണെന്ന വാദം ഇതോടെ പൊളിഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam