Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാര്‍ഗോ കോംപ്ലക്‌സ് വഴിയും ഇടപെട്ടു. സ്വപ്ന സുരേഷുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്ന സഹപ്രവര്‍ത്തകയാണ്. സന്ദീപും സരിതും അവരുടെ സുഹൃത്തുക്കളാണെന്നും, സ്വപ്ന വഴിയാണ് ഇരുവരെയും പരിചയപ്പെടുന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam