Fri. Apr 19th, 2024

തിരുവനന്തപുരം:

കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലും ആന്‍റിജന്‍ പരിശോധന ഇന്നുമുതല്‍ നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ ആന്‍റിജന്‍ പരിശോദന വഴി സാധിക്കും. കൊവിഡ് പരിശോധനയ്ക്കുള്ള ആന്റിജന്‍ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam