ഡൽഹി:
ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകി.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. പി.എം.എൽ.എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും അന്വേഷണ സംഘം പരിശോധിക്കുക.
2006 മുതൽ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിൾ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്‍റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.