Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്പ്രിംക്ലറുമായുള്ള കരാര്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഡാറ്റകളും സുരക്ഷിതമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കേസ് വീണ്ടും അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.  നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്ന സർക്കാരിന്റെ അഭ്യർത്ഥന തള്ളിയാണ് കേസ് മാറ്റിവെച്ചത്.

By Binsha Das

Digital Journalist at Woke Malayalam