Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ആരോപണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാന്‍ വിമര്‍ശിച്ചു. അതേസമയം, ഇന്ത്യക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൗഹാന്‍ ചൈനയ്ക്ക് ചൗഹാന്‍ മുന്നറിയിപ്പ് നല്‍കി. ഭോപ്പാലില്‍ ഇരുന്ന് ഛത്തീസ്ഗഢിലെ ബിജെപി പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

By Binsha Das

Digital Journalist at Woke Malayalam