Wed. Jan 22nd, 2025
തിരുവനന്തപുരം:

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ഇനി ഒരു ചർച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങിയില്ല തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. അതേസമയം പുറത്താക്കിയത് കെ എം മാണിയെ ആണെന്നും യുഡിഎഫ് അനീതിയാണ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിന് സെലെക്ടിവ് ഡിമെൻഷ്യ ആണെന്നും അദ്ദേഹം ആരോപിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam