Thu. Dec 19th, 2024

മുംബൈ

കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും അമിത വെെദ്യുതി ചാര്‍ജില്‍ ഷോക്കടിച്ച് ഉപഭോക്താക്കള്‍. ലോക്ഡൗണിന് പിന്നാലെ വന്ന വെെദ്യുതി ബില്ലില്‍ പല ഉപഭോക്​താകള്‍ക്കും വലിയ തുകയാണ്​ അടയ്ക്കേണ്ടത്. ഉയര്‍ന്ന ബില്ലിനെതിരെ ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നുവും രേണുക ഷാനെയും പ്രതിഷേധവുമായി രംഗത്തെത്തി. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ  36,000 രൂപയായതായി തപ്സി പന്നു ട്വിറ്ററില്‍ കുറിച്ചു. മൂന്ന്​ മാസത്തെ ലോക്​ഡൗണില്‍ ഏത്​ ഉപകരണമാണ് പുതിയതായി​ താന്‍ ഉപയോഗിച്ചതെന്നും , ഇത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും​ തപ്​സി പന്നു പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam