Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ്​ രോഗമുക്തി ​നിരക്ക്​ 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.  രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടിയതായാണ് റിപ്പോർട്ട്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 19 ദിവസത്തോളമെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മരണനിരക്ക്​ മൂന്നുശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌​ ഇതു കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

By Binsha Das

Digital Journalist at Woke Malayalam