മുംബെെ:
ബാബ രാംദേവിന്‍റെ ഉടമസ്ഥതിയിലുള്ള പതഞ്ജലി ആയുര്‍വേദ ഇറക്കിയ ‘കൊറോണില്‍’ എന്ന മരുന്ന് കൊവിഡ് രോഗികളില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ നിന്നാണ് വിശദീകരണം തേടിയത്. മൂന്നു ദിവസത്തിനകം നോട്ടീസില്‍ മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണിലിനെ കൊവിഡ് ചികിത്സയ്കക്കുള്ള മരുന്നായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വ്യാജ മരുന്നുകളുടെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയരുന്നു.