Wed. Jan 22nd, 2025
ഡൽഹി:

രാജ്യത്ത് ആഭ്യന്തര സര്‍വീസുകകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്താൻ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിറക്കി. ഇതുവരെ രാജ്യത്ത് 21,316 വിമാന സര്‍വീസുകൾ നടത്തിയെന്നും ഇതില്‍ 18,92,581 യാത്രക്കാര്‍ സഞ്ചരിച്ചതായും  കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam