Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്ന ഹര്‍ജി  ഹൈക്കോടതി തള്ളി. സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. കോൺ​ഗ്രസ് നേതാവ് ലതികാ സുഭാഷ് ആണ് ഹർജി നൽകിയത്. പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും കമ്മിഷന്റെ പ്രവർത്തനങ്ങളിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam