Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കൊവിഡിനെ നേരിടുന്നതിൽ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച പ്രവർത്തനമാണ് ഉത്തർപ്രദേശ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ നാല് രാജ്യങ്ങളിലുമായി 1,30,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍ 600 പേരാണ് മരിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്‍റെ തൊഴിൽ പദ്ധതിയായ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ കണ്ടെത്തുന്നത് വരെ മാസ്‌കും സാമൂഹിക അകലം പാലിക്കലും മാത്രമാണ് കൊറോണ വൈറസിനെതിരായ മരുന്നെന്നും മോദി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam