ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ യുജിസിയുടെ നിര്‍ദേശം. അവസാന വര്‍ഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കാന്‍ കോളേജുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷകള്‍ നടത്താതെ നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ കണക്കിലെടുത്ത് മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. അക്കാദമിക് വര്‍ഷം ഒക്ടോബറിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. അക്കാദമിക് ഇയര്‍ സെപ്റ്റംബറില്‍ തുടങ്ങാനായിരുന്നു യുജിസിയുടെ നേരത്തെയുള്ള നിര്‍ദേശം.