Sat. Apr 5th, 2025
മുംബെെ:

 
പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖ് പറഞ്ഞു. പതഞ്ജലി ആയുര്‍വേദ ഇറക്കിയ കൊറോണിലിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്‌മുഖ് അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam