Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാഹചര്യം അനുകൂലമാവുമ്പോൾ പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam