തിരുവനന്തപുരം:
തിരുവന്തപുരത്ത് വൈദ്യുതി ഭവനിൽ റിന്യൂവബിൾ എനർജി ഡാറ്റാ സെന്റർ നിർമിക്കുന്നതിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോമേഷൻ സിസ്റ്റം ഇന്റഗ്രേഷൻ കമ്പനി ‘കൺസിസ്റ്റിനെ’ തിരഞ്ഞെടുത്തു. സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്ന വിവിധ മെഗാവാട്ട്, കെഡബ്ല്യു സോളാർ പവർ പ്ലാന്റുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഡിസൈൻ, എഞ്ചിനീയറിംഗ്, ഐടി ഉപകരണങ്ങളുടെയും സോഫ്റ്റ്വെയർ സൊല്യൂഷനുകളുടെയും കമ്മീഷനിംഗ് എന്നിവ ഈ നിയമനത്തിൽ ഉൾപ്പെടുന്നതായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ അറിയിച്ചു.