Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിപാടികൾക്കും സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.  ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് മന്ത്രി ഓർമപ്പെടുത്തുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam