ഇടുക്കി:
കട്ടപ്പനയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവർത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രോഗലക്ഷണങ്ങൾ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തിൽ പോകുന്നത് വരെ ഇവർ നൂറിലധികം വീടുകളിൽ മരുന്നുമായി പോയിട്ടുണ്ടെന്നാണ് വിവരം.
താലൂക്ക് ആശുപത്രിയിലും ദിവസവും ഇവര്‍ എത്താറുണ്ടായിരുന്നു. ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ഇതോടെ ആശ പ്രവര്‍ത്തക സന്ദര്‍ശിച്ച വീടുകലിലുള്ളവരെയും നഴ്സുമാരെയും മുഴുവന്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്ന വിലിയ ദൗത്യമാണ് ആരോഗ്യവകുപ്പിനുള്ളത്.