ന്യൂഡല്‍ഹി:
ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കാൻ പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം തവണയാണ് കമാൻൻഡിംഗ് ഓഫീസർമാർ തമ്മിൽ ചർച്ച നടത്തുന്നത്. ഈ മാസം ആറിന് നടന്ന ചർച്ചയിലാണ് അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയായതായി അറിയിച്ചത്. എന്നാൽ പിന്നീട് സംഘർഷത്തിൽ കലാശിച്ചതിനാലാണ് യോഗം വീണ്ടും ചേരുന്നത്. നാളെ ഇന്ത്യ റഷ്യ ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ് ഈ നീക്കം.