Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി രൂക്ഷമാവുകയാണെന്നും  പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായതായി കേന്ദ്രമന്ത്രി വി കെ സിങ് അറിയിച്ചിരുന്നു. ഗാൽവനിൽ പിടിച്ചുവെച്ചിരുന്ന ചൈനീസ് സൈനികരെ  വിട്ടയച്ചതായും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam