Sat. Jan 18th, 2025
ഡൽഹി:

ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര, നാവിക, വ്യോമ സേനാ തലവന്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്ത്രപരമായ തലത്തില്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് എല്ലാ സ്വാതന്ത്യവും നല്‍കിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam