Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ന് വിവിധ എൻട്രൻസ് പരീക്ഷകൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല. ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും ബാറുകളും ബെവ്കോ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യ വില്‍പ്പന നടത്താനും അനുമതി നൽകിയിട്ടുണ്ട്. സമ്പൂർണ്ണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്ചകളിൽ ഇതുവരെ മദ്യവിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 127 പേര്‍ക്കാണ്. 57 പേര്‍ രോഗമുക്തി നേടി. നിലവിൽ 1,450 പേരാണ് കേരളത്തിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam