ജനീവ:
ലോകത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് വളരെ ആലോചിച്ചുമാത്രം മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവ വളരെ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.